മലയാളത്തിൻറെ സ്വന്തം മഞ്ജു വാര്യർ തമിഴും കടന്ന് ബോളിവുഡിലേക്ക്

മലയാളത്തിന്റെ പ്രിയ താരം മഞ്ജുവാര്യര്‍ ബോളിവുഡ് ചിത്രത്തിലേക്ക് എന്ന് സൂചന. ചിത്രത്തിന്റെ ഔദ്യോഗിക പ്രഖ്യാപനം ഉടനെ ഉണ്ടാകുമെന്നാണ് റിപ്പോർട്ടുകൾ. ചിത്രീകരണം ഈ മാസം തന്നെ തുടങ്ങുമെന്നും റിപ്പോർട്ടുകൾ പുറത്ത് വരുന്നുണ്ട്. തെന്നിന്ത്യന്‍ താരം മാധവനും ഈ ചിത്രത്തില്‍ മഞ്ജുവാര്യരുടെ ഒപ്പം പ്രധാന വേഷത്തിൽ എത്തുന്നു.

ഭോപ്പാലില്‍ നടന്ന സിനിമയുടെ വര്‍ക്ക്ഷോപ്പില്‍ മഞ്ജുവാര്യര്‍ പങ്കെടുത്തിരുന്നു.മമ്മൂട്ടിയോടൊപ്പം മഞ്ജു ആദ്യമായി അഭിനയിക്കുന്ന ‘ദ പ്രീസ്റ്റ്’ നാളെ ലോകവ്യാപകമായി റിലീസ് ചെയ്യും. നവാഗതനായ മഹേഷ് വെട്ടിയാര്‍ സംവിധാനം ചെയ്യുന്ന വെള്ളരിക്കാപ്പട്ടണമാണ് മലയാളത്തില്‍ മഞ്ജു വാര്യര്‍ അഭിനയിക്കുന്ന ഏറ്റവും പുതിയ ചിത്രം. ഈ ചിത്രത്തില്‍ സൗബിന്‍ ഷാഹിറാണ് ഒപ്പമെത്തുന്ന പ്രധാന കഥാപാത്രം അവതരിപ്പിക്കുക.

ഈ വര്‍ഷം തന്നെ ഒരു തമിഴ് ചിത്രത്തിലും മഞ്ജുവാര്യര്‍ അഭിനയിക്കും എന്നാണ് റിപ്പോർട്ടുകൾ. വെട്രിമാരന്‍ സംവിധാനം ചെയ്ത ധനുഷ് ചിത്രമായ അസുരനിലൂടെയാണ് മഞ്ജു തമിഴില്‍ അരങ്ങേറിയത്. അസുരനിലെ മഞ്ജുവിൻറെ കഥാപാത്രവും പ്രകടനവും വളരെയധികം ശ്രദ്ധിക്കപ്പെട്ടിരുന്നു.