കറുത്ത സാരിയിൽ തിളങ്ങി മാധുരി ദീക്ഷിത്; ഏറ്റെടുത്ത് ആരാധകർ

മാധുരി ദീക്ഷിത് സിനിമയിൽ സജീവം അല്ലെങ്കിലും ആരാധകരുടെ മനസ്സിൽ അവർക്ക് പ്രത്യേക ഇടമുണ്ട്. ഇത് വ്യക്തം ആക്കുന്നതാണ് ഇപ്പൊൾ അവരുടെ പുതിയ ചിത്രങ്ങൾ സാമൂഹിക മാധ്യമത്തിൽ ആരാധകര് അത് ഏറ്റെടുത്തത്.

മാധുരി സാരിയിൽ സുന്ദരിയായി എത്തിയ ചിത്രമാണ് ഇത്തവണ ശ്രദ്ധേയം ആയത്. കറുപ്പ് നിറത്തിലുള്ള സില്‍ക് ജോര്‍ജെറ്റ് സാരിയാണ് മാധുരി ധരിച്ചിരിക്കുന്നത്. വെല്‍വെറ്റ് ബ്ലൗസ് ആണു താരം പെയര്‍ ചെയ്തിരിക്കുന്നത്. സർദോസി വർക്ക് ചെയ്ത സ്ലീവ്‌ലെസ് പാഡെഡ് ജാക്കറ്റ് ഒപ്പമുണ്ട്, കൂടാതെ ജുവല്‍ ബെല്‍റ്റും കൂടി ആകുമ്പോൾ വേറെ ലെവൽ എന്നാണ് ആരാധകര് പറയുന്നത്.

സെലിബ്രിറ്റി ഡിസൈനറായ തരുണ്‍ തഹിലിയാനിയാണ് ഈ സാരി ഡിസൈന്‍ ചെയ്തത്. ഏകദേശം 1.25 ലക്ഷം രൂപയാണ് ഇതിന്‍റെ വില. മാധുരി രാഷ്ട്രീയത്തിൽ സജീവമാകാൻ ഇടയുണ്ടോ എന്നും ആരാധകര് ചോദിക്കുന്നുണ്ട്. കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽ താരം പൂനയിൽ ബിജെപി സ്ഥാനാർഥി ആകുമെന്ന് വാർത്തകൾ പുറത്ത് വന്നിരുന്നു, എന്നാല് താരം ഇത് നിക്ഷേഷിക്കുകയായിരുന്നു.