അഭിനയ ജീവിതത്തിന്റെ 40 വർഷം; ഗംഭീര പ്രകടനവുമായി ഇന്ദ്രൻസിന്റെ പുതിയ ചിത്രം ‘ഹോം’ ടീസർ

മലയാള സിനിമയുടെ എക്കാലത്തെയും മികച്ച നടന്മാരിൽ ഒരാളായ ഇന്ദ്രൻസ്‌ മുഖ്യ വേഷത്തിൽ എത്തുന്ന ‘ഹോം’ എന്ന സിനിമയുടെ ടീസർ പുറത്തിറങ്ങി. അഭിനയ ജീവിതത്തിൽ 40 വർഷം പൂർത്തീകരിക്കുന്ന അദ്ദേഹത്തിന്റെ ജന്മദിനം കൂടിയായ ഇന്നാണ് ടീസർ പുറത്തുവിട്ടത്‌. ഫിലിപ്സ്‌ & മങ്കിപെൻ എന്ന സിനിമക്ക്‌ ശേഷം റോജിൻ തോമസ്‌ കഥ എഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണിത്‌. ഫ്രൈഡേ ഫിലിം ഹൗസിന്റെ ബാനറിൽ വിജയ്‌ ബാബു ആണ് ചിത്രം നിർമ്മിക്കുന്നത്‌. രാഹുൽ സുബ്രമണ്യൻ സംഗീതവും നീൽ ഡി കുഞ്ഞ ഛായാഗ്രഹണവും ഒരുക്കുന്ന സിനിമ മേയ്‌ മാസം തിയേറ്ററുകളിലെത്തും.