‘പുഷ്പ’യിൽ അല്ലു അർജുന്റെ വില്ലനായി ഫഹദ്‌ ഫാസിൽ

ആര്യ, ആര്യ 2 എന്നീ സിനിമകൾക്ക്‌ ശേഷം അല്ലു അർജുനെ നായകനാക്കി സുകുമാർ ഒരുക്കുന്ന പുഷ്പ എന്ന ചിത്രത്തിൽ വില്ലനായി ഫഹദ്‌ ഫാസിൽ എത്തും. നിർമ്മാതാക്കളായ മൈത്രി മൂവി മേക്കേഴ്സ്‌ ആണ് ഔദ്യോഗികമായി ഇക്കാര്യം പുറത്തു വിട്ടത്‌.

ചിത്രത്തിൽ ലോറി ഡ്രൈവറായ പുഷ്പരാജ്‌ എന്ന കഥാപാത്രത്തെയാണ് അല്ലു അർജുൻ അവതരിപ്പിക്കുന്നത്‌. തെലുഗിന് പുറമെ മലയാളം, തമിഴ്‌, ഹിന്ദി, കന്നഡ എന്നീ ഭാഷകളിലും കൂടിയായി ഒരുങ്ങുന്ന പാൻ ഇന്ത്യൻ സിനിമയാണ് പുഷ്പ. രഷ്മിക മന്ദന്നയാണ് നായിക.