മോഹൻലാലിനും ബറോസിനും ആശംസകളുമായി ബച്ചനും

മോഹൻലാലിന്റെ ആദ്യ സംവിധാന സംരംഭമായ ബറോസിന്റെ പൂജയും ചിത്രീകരണവും ഇന്ന് നടക്കാനിരിക്കെ ചിത്രത്തിന് ആശംസയുമായി സാക്ഷാൽ അമിതാഭ്‌ ബച്ചൻ എത്തിയിരിക്കുകയാണ്. ട്വിറ്ററിലൂടെ ആണ് അദ്ദേഹം ആശംസ നേർന്നത്‌.

3D യിൽ ഒരുങ്ങുന്ന വിസ്മയ ബ്രഹ്മാണ്ഡ വിസ്മയ സിനിമയാണ് ബറോസ്‌. മൈ ഡിയർ കുട്ടിച്ചാത്തൻ എന്ന വിസ്മയ സിനിമ മലയാളികൾക്ക്‌ സമ്മാനിച്ച ജിജോ പുന്നൂസിന്റെതാണ് ചിത്രത്തിന്റെ തിരക്കഥ. പൃഥ്വിരാജും സിനിമയിൽ ഒരു മുഖ്യ വേഷത്തിലെത്തുന്നുണ്ട്‌ എന്നതാണ് മറ്റൊരു പ്രത്യേകത.