മോഹൻലാലിന്റെ സംവിധാനം ചെയ്യുന്ന ‘ബറോസ്’ പോസ്റ്റർ; ചിത്രീകരണം മാർച്ച് 31ന്

40 വർഷത്തെ അഭിനയ ജീവിതത്തിലെ മുഴുവൻ അനുഭവവുമായി മോഹൻലാൽ ആദ്യമായി സംവിധാനം ചെയ്യുന്ന ബറോസ് ലോഞ്ച് ചെയ്തു. കാക്കനാട് നവോദയ സ്റ്റുഡിയോയിൽ വൻ താരനിര പങ്കെടുത്ത ചടങ്ങിൽ ആയിരുന്നു ചിത്രത്തിന്റെ പൂജ നടന്നത്. മൈ ഡിയർ കുട്ടിച്ചാത്തൻ മലയാളിക്ക് സമ്മാനിച്ച ജിജോ പുന്നൂസ് ആണ് ഇതിന്റെ രചന ഒരുക്കുന്നത്. ചിത്രത്തിന്റെ പുതിയ പോസ്റ്റർ അണിയറ പ്രവർത്തകർ പുറത്തിറക്കി.

മാർച്ച് 31ന് ബറോസ് ചിത്രീകരണം ആരംഭിക്കും. കേരളം, ഗോവ, ഡെറാഡൂൺ തുടങ്ങിയവയാണ് സിനിമയുടെ പ്രധാന ലൊക്കേഷനുകൾ.