ടിനു പാപ്പച്ചനും ജയസൂര്യയും ആദ്യമായി ഒന്നിക്കുന്നു

സ്വാതന്ത്യം അർദ്ധരാത്രിയിൽ, റിലീസിന് തയ്യാറെടുത്ത്‌ നിൽക്കുന്ന അജഗജാന്തരം എന്നീ സിനിമകൾക്ക്‌ ശേഷം ടിനു പാപ്പച്ചൻ ഒരുക്കുന്ന പുതിയ ചിത്രത്തിൽ ജയസൂര്യ നായകനാകുന്നു. സിനിമയുടെ മറ്റു കാര്യങ്ങൾ ഒന്നും ലഭ്യമല്ലെങ്കിലും ഉടൻ തന്നെ ഈ സിനിമ ചിത്രീകരണം ആരംഭിക്കുമെന്നാണ് ഇരുവരുടെയും അടുത്ത വൃത്തങ്ങളിൽ നിന്ന് ലഭിക്കുന്ന വിവരം. അതെ സമയം പ്രജേഷ് സെൻ ഒരുക്കുന്ന മേരീ ആവാസ് സുനോ എന്ന സിനിമയിൽ ആണ് ഇപ്പോൾ ജയസൂര്യ അഭിനയിച്ചുകൊണ്ടിരിക്കുന്നത്.