റിലീസിനൊരുങ്ങി മഞ്ജു വാര്യർ -സണ്ണി വെയ്ൻ ചിത്രം ചതുർമുഖം

ലേഡി സൂപ്പർ സ്റ്റാർ മഞ്ജു വാര്യരും യുവതാരം സണ്ണിവെയനും ഒന്നിക്കുന്ന ചിത്രമാണ് ചതുർമുഖം. ടെക്നോ ഹൊറർ ആയൊരുങ്ങുന്ന ചിത്രം രഞ്ജിത്ത് കമല ശങ്കര്‍, സലില്‍ വി എന്നിവര്‍ ചേര്‍ന്നാണ് സംവിധാനം ചെയ്തിരിക്കുന്നത്.അഞ്ചര കോടി മുതല്‍ മുടക്കില്‍ വിഷ്വല്‍ ഗ്രാഫിക്സിനും സൌണ്ട് ഡിസൈനിംഗിനും പ്രാധാന്യം നല്‍കിയിരിക്കുന്ന ചിത്രമാണ് ചതുർമുഖം. ജിസ്സ് ടോംസ് മൂവീസിന്‍റെ ബാനറില്‍ മഞ്ജു വാര്യര്‍ പ്രൊഡക്ഷന്‍സുമൊത്ത് ചേര്‍ന്ന് ജിസ്സ് ടോംസും ജസ്റ്റിന്‍ തോമസ്സും ചേര്‍ന്നാണ് ചിത്രം നിര്‍മിച്ചത്.

സിനിമയുടെ പ്രധാന ഹൈലൈറ്റ് മഞ്ജു വാര്യരുടെ ആക്ഷന്‍ സീക്വന്‍സുകളാണ്. മഞ്ജുവിന്‍റെ തേജസ്വിനി, സണ്ണിയുടെ ആന്‍റണി, അലന്‍സിയറുടെ ക്ലെമെന്‍റ് എനീ കഥാപാത്രങ്ങളിലൂടെയാണ് സിനിമ സഞ്ചരിക്കുന്നത്.