സണ്ണി വെയ്ൻ ചിത്രം അനുഗ്രഹീതൻ ആന്റണി നാളെ തീയേറ്ററുകളിലെത്തും

യുവ താരം സണ്ണി വെയ്നെ നായകനാക്കി പ്രിൻസ് ജോയി സംവിധാനം ചെയ്ത ചിത്രമാണ് അനുഗ്രഹീതൻ ആന്റണി.ലക്ഷ്യ എന്റര്‍ടൈന്‍മെന്റിന്റെ ബാനറില്‍ എം ഷിജിത്ത് നിര്‍മ്മിക്കുന്ന ചിത്രം നാളെ മുതൽ തീയേറ്ററുകളിലെത്തും.

ചിത്രത്തിൽ നായികയായെത്തുന്നത് തമിഴ് ചിത്രം 96 ൽ തൃഷയുടെ കുട്ടിക്കാലം അവതരിപ്പിച്ച ഗൗരി കിഷനാണ്. ജിഷ്ണു എസ രമേശിന്റെയും അശ്വിന്‍ പ്രകാശിന്റെയും കഥയ്ക്ക് തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത് നവീന്‍ ടി മണിലാല്‍ ആണ്.

ക്യാമറ കൈകാര്യം ചെയ്യുന്നത് സെൽവകുമാറാണ്. അപ്പു ഭട്ടതിരി എഡിറ്റിംഗും അരുണ്‍ വെഞ്ഞാറമൂട് ആര്‍ട്ടും നിര്‍വ്വഹിക്കുന്നു.സിദ്ധിഖ്, ഇന്ദ്രന്‍സ്, സുരാജ് വെഞ്ഞാറമൂട്, ബൈജു സന്തോഷ്, ഷൈന്‍ ടോം ചാക്കോ, മാല പാര്‍വ്വതി, മുത്തുമണി, മണികണ്ഠന്‍ ആചാരി, ജാഫര്‍ ഇടുക്കി എന്നിങ്ങനെ ഒരു വലിയ താരനിര ചിത്രത്തിലുണ്ട്. നേരത്തെ പുറത്തിറങ്ങിയ ചിത്രത്തിലെ കാമിനി എന്ന ഗാനം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.