ഫഹദ് – ദിലീഷ് പോത്തൻ ടീമിന്റെ ‘ജോജി’ ടീസർ പുറത്തിറങ്ങി; ചിത്രം ഏപ്രിൽ 7ന് ആമസോണിൽ

മഹേഷിന്റെ പ്രതികാരം, തൊണ്ടിമുതലും ദൃക്സാക്ഷിയും എന്നീ സിനിമകൾക്ക് ശേഷം ദിലീഷ് പോത്തൻ ഫഹദിനെ നായകനാക്കി ഒരുക്കുന്ന പുതിയ സിനിമ ജോജിയുടെ ടീസർ പുറത്തിറങ്ങി. ശ്യാം പുഷ്കരൻ ആണ് രചന നിർവഹിച്ചിരിക്കുന്നത്. ഓ ടി ടി പ്ലാറ്റ്ഫോമിൽ ആണ് സിനിമ റിലീസ് ചെയ്യുന്നത്. ഏപ്രിൽ 7ന് ആമസോൺ പ്രൈമിൽ ആണ് സിനിമ വരുന്നത്. ചിത്രത്തിൽ ഫഹദിനെ കൂടാതെ ഷമ്മി തിലകൻ, ബാബുരാജ് എന്നിവരും പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. ഷേക്സ്പിയറിന്റെ പ്രസിദ്ധ സൃഷ്ടി മാക്ബത്തിൽ നിന്ന് പ്രചോദനം ഉൾകൊണ്ടാണ് ജോജി ഒരുക്കിയിരിക്കുന്നത്.

JOJI Official Teaser