‘വലിമൈ’ വിശേഷങ്ങൾ കാത്ത് ആരാധകർ; മെയ് ഒന്നിനറിയാമെന്ന് ബോണി കപൂർ

തമിഴകത്തിന്റെ തല അജിത് നായകനായെത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് വലിമൈ. എന്നാൽ ചിത്രീകരണം തുടങ്ങി ഒരു വർഷമായിട്ടും ചിത്രത്തിന്റെ വിശേഷങ്ങളോ പോസ്റ്ററുകളോ പുറത്തുവരാത്തതിൽ അരാധകർ അക്ഷമരാണ്. ഇപ്പോഴിതാ അരാധകരുടെ കാത്തിരിപ്പിന് വിരാമമിടുന്ന വാർത്തകളാണ് പുറത്തുവരുന്നത്.

വലിമൈ’ പുതിയ അപ്‌ഡേറ്റ് വരുന്നു. ഫസ്റ്റ് ലുക്കും സിനിമയിലൂടെ പ്രൊമോഷനുകളും മെയ് ഒന്നുമുതല്‍ പുറത്തു വരും. അജിത്തിന്റെ ജന്മദിനത്തോടനുബന്ധിച്ച്‌ ഫസ്റ്റ് ലുക്ക് ആദ്യം എത്താനാണ് സാധ്യത. ഇക്കാര്യം നിര്‍മ്മാതാവ് ബോണി കപൂര്‍ ട്വീറ്റിലൂടെ അറിയിച്ചു.

ഏതായാലും താരത്തിന്റെ 50ാം ജന്മദിനം ആഘോഷിക്കാനുള്ള ഒരുക്കത്തിലാണ് ആരാധകർ. അതോടൊപ്പം പുത്തൻ ചിത്രത്തിന്റെ പ്രൊമോഷൻ കൂടിയാകുന്നതോടെ ഉത്സവാന്തരീക്ഷം ഒരുക്കാനുള്ള ആവേശത്തിലാണ് സിനിമാപ്രേമികൾ.