ജയസൂര്യ- മഞ്ജുവാര്യർ ചിത്രം മേരി ആവാസ് സുനോ ഒരുങ്ങുന്നു

ക്യാപ്റ്റന്‍, വെള്ളം എന്നീ ഹിറ്റ് ചിത്രങ്ങള്‍ക്ക് ശേഷം ജി. പ്രജേഷ് സെന്‍ സംവിധാനം ചെയ്യുന്ന പുതിയ സിനിമയാണ് മേരി ആവാസ് സുനോ. ജയസൂര്യയും മ‍ഞ്ജുവാര്യരും കേന്ദ്ര കഥാപാത്രങ്ങളായെത്തുന്ന ചിത്രം കൂടിയാണിത്. യൂണിവേഴ്സല്‍ സിനിമയുടെ ബാനറില്‍ ബി.രാകേഷാണ് ഈ ചിത്രം നിര്‍മിക്കുന്നത്

പ്രജേഷ് സെന്‍- ജയസൂര്യ കൂട്ടുകെട്ടിലെത്തുന്ന മൂന്നാമത്തെ ചിത്രംകൂടിയാണ് മേരി ആവാസ് സുനോ. ഒരു റേഡിയോ ജോക്കിയുടെ കഥപറയുന്ന സിനിമയുടെ ചിത്രീകരണം പൂർത്തിയായിക്കഴിഞ്ഞു.ശിവദ, ജോണി ആന്റണി, സുധീര്‍ കരമന തുടങ്ങിയവരും പ്രധാനവേഷത്തിൽ എത്തുന്നു.