സൗബിൻ നായകനാകുന്ന ‘കള്ളൻ ഡിസൂസ’; ഫസ്‌റ്റ്‌ ലുക്ക്‌ പോസ്റ്റർ പുറത്തിറങ്ങി

സൗബിൻ ഷാഹിറിനെ നായകനാക്കി ജിത്തു കെ ജയൻ ഒരുക്കുന്ന ‘കള്ളൻ ഡിസൂസ’ എന്ന സിനിമയുടെ ഫസ്‌റ്റ്‌ ലുക്ക്‌ പോസ്റ്റർ പുറത്തിറങ്ങി. റംഷി അഹമദ്‌, തോമസ്‌ ജോസഫ്‌ പട്ടത്താനം, നൗഫൽ അഹമദ്‌, ബ്രിജീഷ്‌ മൊഹമദ്‌ എന്നിവർ ചേർന്ന നിർമിക്കുന്ന ഈ സിനിമയിൽ സൗബിനെ കൂടാതെ ദിലീഷ്‌ പോത്തൻ, സുരഭി ലക്ഷ്മി, ഹരീഷ്‌ കണാരൻ എന്നിവരും മുഖ്യ വേഷത്തിലെത്തുന്നുണ്ട്‌.