ആരാധകർ കാത്തിരിക്കുന്ന സുരേഷ് ഗോപി ചിത്രം ‘കാവൽ’ ഫസ്റ്റ് ലുക്ക് വിഷുവിന്

കസബ എന്ന സിനിമക്ക് ശേഷം നിതിൻ രഞ്ജി പണിക്കർ സംവിധാനം ചെയ്ത് സുരേഷ് ഗോപി മുഖ്യ വേഷത്തിൽ അഭിനയിക്കുന്ന ‘കാവൽ’ സിനിമയുടെ ഫസ്റ്റ് ലുക്ക് വിഷുവിന് പുറത്തിറക്കും. കൊറോണ കാരണം ചിത്രീകരണവും റിലീസും നീണ്ടുപോയ സിനിമയാണ് കാവൽ. മാസ്സ് ചേരുവകൾ അടങ്ങിയ ചിത്രത്തിന്റെ ആദ്യ ടീസർ ഏറെ തരംഗം സൃഷ്ടിച്ച്ചിരുന്നു. ഗുഡ്‌വിൽ എന്റർടൈൻമെന്റ്സിന്റെ ബാനറിൽ ജോബി ജോർജ് ആണ് ഈ സിനിമ നിർമ്മിക്കുന്നത്.