അക്ഷയ് കുമാറിന് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു

ബോളിവുഡ് താരം അക്ഷയ് കുമാറിന് കോവിഡ് 19 സ്ഥിരീകരിച്ചു. ഏപ്രിൽ 4 നാണ് അദ്ദേഹം വൈറസ് ബാധ ഉണ്ടായ വിവരം സാമൂഹിക മാധ്യമങ്ങൾ വഴി പങ്കുവച്ചത്. കോവിഡ് 19 പ്രോട്ടോക്കോൾ പാലിക്കുന്നു എന്ന് ഉറപ്പ് വരുത്തിയെന്നും താനുമായി സമ്പർക്കത്തിൽ വന്നവർ നിരീക്ഷണത്തിൽ പോകണം എന്നും താരം സാമൂഹിക മാധ്യമത്തിൽ പങ്കുവെച്ച കുറിപ്പിൽ അഭിപ്രായപ്പെട്ടു.

വീട്ടിൽ തന്നെ നിരീക്ഷണത്തിൽ കഴിയുകയാണെന്നും ആവശ്യമായ വൈദ്യസഹായം തേടിയെന്നും അക്ഷയ് കുമാർ ഫേസ്‍ബുക്കിൽ പങ്കുവെച്ച കുറിപ്പിൽ സൂചിപ്പിക്കുന്നു. എത്രയും വേഗം പ്രവർത്തന മണ്ഡലത്തിലേക്ക് മടങ്ങി വരാനാകും എന്ന പ്രതീക്ഷയും അദ്ദേഹം കുറിച്ചു. എത്രയും വേഗം സുഖം പ്രാപിക്കട്ടെ എന്ന പ്രാർത്ഥനയുമായി ആരാധകരും കമന്റിൽ എത്തി.

ബോളിവുഡിലെ ശ്രദ്ധേയ സാന്നിധ്യമായ അക്ഷയ് കുമാർ 2011 ഇൽ കാനേഡിയൻ പൗരത്വം സ്വീകരിച്ചിരുന്നു. 2016 ലെ മികച്ച നടനുള്ള ഇന്ത്യൻ ദേശീയ അവാർഡും അദ്ദേഹം നേടിയിട്ടുണ്ട്.