തരംഗമായി ഉണ്ണി മുകുന്ദൻ നായകനാകുന്ന മേപ്പടിയാനിലെ ഗാനം

ഉണ്ണി മുകുന്ദൻ നായകനാകുന്ന മേപ്പടിയാനിലെ ആദ്യ ഗാനം സോഷ്യൽ മീഡിയയിൽ തരംഗമാകുന്നു. അഞ്ജു കുര്യൻ ആണ് സിനിമയിലെ നായിക. കാർത്തിക്, നിത്യ മാമൻ എന്നിവർ ചേർന്ന് ആലപിച്ച ‘കണ്ണിൽ മിന്നും’ എന്ന ഗാനമാണ് പ്രേക്ഷക പ്രീതി നേടി മുന്നേറുന്നത്. ഇതിനോടകം 5 ലക്ഷത്തിൽ പരം ആളുകൾ ആണ് ഗാനം യൂട്യൂബിൽ കണ്ടത്. ജോ പോൾ രചന നിർവഹിച്ച ഗാനത്തിന് ഈണം നൽകിയത് രാഹുൽ സുബ്രമണ്യനാണ്.

വിഷ്ണു മോഹൻ സംവിധാനം ചെയ്യുന്ന സിനിമ നിർമിക്കുന്നത് ഉണ്ണി മുകുന്ദൻ ഫിലിംസ് ആണ്. മേപ്പടിയാൻ തിയറ്ററിൽ റിലീസ് ചെയ്യുമെന്നാണ് പ്രേക്ഷകരുടെ പ്രതീക്ഷ. സിനിമ നല്ലൊരു ഫാമിലി എന്റെർറ്റൈനെർ ആയിരിക്കും എന്നും, നടനെന്ന നിലയിൽ എനിക്ക് വെല്ലുവിളി നൽകിയ കഥാപാത്രമാണിത് എന്നും ഉണ്ണി നേരത്തെ വ്യകതമാക്കിയിരുന്നു.

സിക്സ് പാക്ക് വെടിഞ്ഞാണു ഉണ്ണി മേപ്പടിയാനിലെ ജയകൃഷ്ണനിലേക്കെത്തിയത്. അതേക്കുറിച്ച് ഉണ്ണി സാമൂഹിക മാധ്യമത്തിൽ ഒരു കുറിപ്പും പങ്ക് വച്ചിരുന്നു. മേപ്പടിയാൻ സിനിമയ്ക്ക് മാമാങ്കം ചെയ്തിരുന്ന സമയത്താണ് തന്നെ സമീപിച്ചത് എന്നും, ജയകൃഷ്ണൻ എന്ന കഥാപാത്രത്തിന് അത്തരത്തിലുള്ള ശരീര ഷെയ്പ്പ് ആവശ്യം ഇല്ലെന്ന് സംവിധായകൻ അറിയിച്ചു എന്നും അദ്ദേഹം കുറിപ്പിൽ സൂചിപ്പിക്കുന്നു. തുടർന്നാണ് കഥാപാത്രത്തിന് വേണ്ടി താൻ ആ വെല്ലുവിളി സ്വീകരിച്ചത് എന്നും ഉണ്ണി പറയുന്നു.

Trending Articles

ഒരു കംപ്ലീറ്റ് മോഹൻലാൽ എന്റർടൈൻമെന്റ്; ആറാട്ട്...

മോഹൻലാൽ - ബി ഉണ്ണികൃഷ്ണൻ ടീം ഒന്നിച്ച ആറാട്ട് ഇന്ന് തിയേറ്ററിൽ എത്തി. ഏറെ നാളുകൾക്ക് ശേഷം എത്തുന്ന ഒരു പക്കാ മാസ്സ് മസാല ചിത്രം എന്ന നിലക്ക് റിലീസിന്...

മഞ്ജു വാര്യരുടെ ആയിഷക്ക് ചുവടു വെക്കാൻ...

യു എ ഇ യിൽ ചിത്രീകരണം പുരോഗമിക്കുന്ന മഞ്ജു വാരിയർ ചിത്രം 'ആയിഷ'ക്കൊപ്പം പ്രമുഖ ബോളിവുഡ് കോറിയോഗ്രാഫർ പ്രഭുദേവ ചേർന്നു. എം ജയചന്ദ്രൻ ഈണം നൽകിയ ഗാനത്തിന് ചുവടുകൾ ചിട്ടപ്പെടുത്തുന്നതിനാണ്...

സാധാരണ സിനിമയ്ക്ക് അസാധാരണ സ്വീകരണം നൽകിയ...

വിഷ്ണു മോഹൻ സംവിധാനം ചെയ്തു ഉണ്ണി മുകുന്ദൻ നായകൻ ആയി എത്തിയ മേപ്പടിയാൻ തീയേറ്ററുകളിൽ മികച്ച വിജയം സ്വന്തമാക്കിയ സന്തോഷത്തിലാണ് അണിയറക്കാർ. ഒരു കുടുംബ ചിത്രമെന്ന...