റിലീസിന് മുൻപ് അമ്മയും ഭാര്യയും തന്റെ സിനിമകൾ കാണാറില്ല; കാരണം വെളിപ്പെടുത്തി അഭിഷേക് ബച്ചൻ

റിലീസിന് മുൻപ് അമ്മ ജയ ബച്ചനും ഭാര്യ ഐശ്വര്യ റായിയും തന്റെ സിനിമകൾ കാണാറില്ല എന്ന വെളിപ്പെടുത്തലുമായി അഭിഷേക് ബച്ചൻ. അന്ധവിശ്വാസം ആണ് ഇതിന് കാരണം എന്നും താരം തുറന്ന് പറയുന്നു. ‘ദി ബിഗ്ബുള്‍’ സിനിമ റിലീസ് ആകാൻ ഇരിക്കെയാണ് താരത്തിന്റെ തുറന്ന് പറച്ചിൽ. എന്നാൽ അച്ഛൻ അമിതാഭ് ബച്ചൻ തന്റെ വരാനിരിക്കുന്ന സിനിമ ‘ദി ബിഗ്ബുള്‍’ കണ്ടു എന്നും, നല്ല അഭിപ്രായമാണ് പറഞ്ഞത് എന്നും അദ്ദേഹം പറയുന്നു.

അമ്മയുടെ പിറന്നാൾ ദിനത്തിന്റെ തലേന്നാണ് സിനിമ റിലീസ് ചെയ്യുന്നത്. പിറന്നാൾ സമ്മാനം എന്നോണം അമ്മ സിനിമ കണ്ട് അഭിപ്രായം അറിയിക്കും എന്നും താരം പറയുന്നു. കുടുംബത്തിലെ ബാക്കി എല്ലാവരും സിനിമ കണ്ട് നല്ല അഭിപ്രായം പറഞ്ഞു എന്നും അഭിഷേക് പറയുന്നു. ഒരു ഓണ്‍ലൈന്‍ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് അഭിഷേക് ബച്ചന്‍ ഇക്കാര്യങ്ങൾ തുറന്ന് പറയുന്നത്. ഏപ്രിൽ 8 നാണ് സിനിമ റിലീസ് ചെയ്യുന്നത്.