സിനിമയിൽ മുഖം കാണിച്ചില്ലെങ്കിലും അഭിനയേതാവ് തന്നെയാകണം കഥാപാത്രം കൈകാര്യം ചെയ്യേണ്ടത്; ദിലീഷ് പോത്തൻ

ദിലീഷ് പോത്തന്‍ സംവിധാനം ചെയ്ത ‘ജോജി’ മികച്ച പ്രതികരണങ്ങളുമായി ആമസോൺ പ്രൈമിൽ പ്രദർശനം തുടരുകയാണ്. ഫഹദാണ് സിനിമയിൽ പ്രധാന കഥാപാത്രമായി എത്തുന്നത്. മുഖം കാണിക്കാത്ത സീന്‍ ആണെങ്കിലും അഭിനേതാക്കള്‍ തന്നെ സീനുകളില്‍ വേഷമിടണം എന്ന് തനിക്ക് നിര്‍ബന്ധമാണ് എന്ന് പറയുകയാണ് ദിലീഷ് പോത്തന്‍. ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്‌തമാക്കുന്നത്.

തൊണ്ടിമുതലും ദൃക്‌സാക്ഷിയും ചിത്രത്തില്‍ നടി ഉണ്ണിമായ പര്‍ദ്ദ ഇട്ട് അഭിനയിച്ചതിനെ കുറിച്ചും ജോജിയില്‍ പിപിഇ കിറ്റ് ധരിച്ച്‌ ഡിവൈഎസ്പി ആയി വേഷമിട്ട മധുവിനെ കുറിച്ചുമാണ് ദിലീഷ് പറയുന്നത്. ഇതിൽ പി പി ഇ കിറ്റ് ധരിച്ച മറ്റൊരു കഥാപാത്രം ചെയ്തത് ദിലീഷ് പോത്തൻ തന്നെയാണ്.

തൊണ്ടിമുതലും ദൃക്‌സാക്ഷിയിലും പർദ്ദ ഇട്ട കഥാപാത്രം ചെയ്യാൻ പർദ്ദ ഇട്ട ആരെങ്കിലും മതിയോ എന്ന് തന്നോട് ചോദിച്ചിരുന്നു എന്നും, എന്നാൽ അങ്ങനെയല്ല അതിന് അഭിനയേതാവ് തന്നെ വേണം എന്ന കാര്യത്തിൽ തനിക്ക് നിർബന്ധം ഉണ്ടെന്നും പറയുകയാണ് പോത്തൻ. ഇതിൽ മുഖം കാണിക്കുന്നില്ല എന്ന കാര്യം മധുവിനോട് മുൻപ് തന്നെ പറഞ്ഞിരുന്നു എന്നും അദ്ദേഹം പറയുന്നു. മാക്ബെത്തിൽ നിന്നും പ്രചോദനം ഉൾക്കൊണ്ടാണ് ജോജി ഒരുക്കിയത്. ശ്യാം പുഷ്കരനാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയത്.