‘കുരുതി’യുടെ റിലീസ് തീയതി ഇന്ന് പ്രഖ്യാപിക്കും

പൃഥ്വിരാജ് നായകനാകുന്ന പുതിയ സിനിമയാണ്കുരുതി. സിനിമ എന്ന് റിലീസ് ചെയ്യും എന്ന് ഇന്ന് അറിയാനാകും. ഇന്ന് റിലീസ് തിയതി പ്രഖ്യാപിക്കും എന്ന് പൃഥ്വിരാജ് തന്നെയാണ് സാമൂഹിക മാധ്യമത്തിലൂടെ അറിയിച്ചത്. ഇന്ന് വൈകുന്നേരം 6 മണിക്ക് ഇത് സംബന്ധിച്ച പ്രഖ്യാപനമുണ്ടാകും.

റോഷൻ, മുരളി ഗോപി, സ്രിദ്ധ തുടങ്ങി ഒട്ടേറെ താരങ്ങള്‍ സിനിമയിലുണ്ട്. മനു വാര്യര്‍ ആണ് കുരുതി സംവിധാനം ചെയ്യുന്നത്. അഭിനന്ദൻ രാമാനുജമാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്. ചിത്രത്തിന്റെ ടീസറും പോസ്റ്ററുകളും ഇതിനകം പുറത്ത് വിട്ടിരുന്നു.