ടൊവിനോ തോമസിന് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചുമലയാള സിനിമ താരം ടൊവിനോ തോമസിന് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. ടൊവിനോ ഫേസ്ബുക് പോസ്റ്റിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. നിലവിൽ ലക്ഷണങ്ങൾ ഒന്നും പ്രകടിപ്പിക്കുന്നില്ല എന്നും അദ്ദേഹം കുറിപ്പിൽ പറയുന്നു.
കുറച്ച് ദിവസം കൂടി നിരീക്ഷണത്തിൽ ആയിരിക്കും എന്നും, അധികം വൈകാതെ തന്നെ ജോലിയിലേക്ക് മടങ്ങി വരാൻ കഴിയുമെന്നും നിങ്ങളെ എന്റെർടെയിൻ ചെയ്യാൻ കഴിയും എന്നാണ് കരുതുന്നത് എന്നും അദ്ദേഹം പ്രതീക്ഷ പ്രകടിപ്പിച്ചു. എല്ലാവരോടും സുരക്ഷിതരായിരിക്കാനും ടൊവിനോ തോമസ് പോസ്റ്റിലൂടെ അഭ്യര്‍ഥിക്കുന്നുണ്ട്.
അടുത്തിടെ ടൊവിനോ നായകനായ ‘കള’ റിലീസ് ചെയ്തിരുന്നു. ടൊവിനോ ചിത്രം ‘കാണെക്കാണെ’യിലെ നായികയായ ആയിരുന്ന ഐശ്വര്യ ലക്ഷ്മി അടുത്തിടെ കോവിഡ് പോസിറ്റീവ് ആയ കാര്യം വെളിപ്പെടുത്തിയിരുന്നു