പൃഥ്വിരാജ് നായകനാകുന്ന കുരുതി മെയ് 13ന് തിയേറ്ററുകളിൽ

പൃഥ്വിരാജ് നായകനാകുന്ന കുരുതി റിലീസ് തിയ്യതി പ്രഖ്യാപിച്ചു. നവാഗതനായ മനു വാര്യർ ഒരുക്കുന്ന ഈ ചിത്രം മെയ് 13ന് തിയേറ്ററുകളിലെത്തും. നമ്മളെ എല്ലാവരെയും ബാധിച്ചിരിക്കുന്ന കൊറോണയുടെ ഈ രണ്ടാം വരവ് നമ്മൾ അതിജീവിക്കുമെന്നും കാര്യങ്ങൾ എല്ലാം നോർമൽ ആകുമെന്നും പ്രാർത്ഥിക്കുന്നു എന്നുമുള്ള അടികുറിപ്പോടെയാണ് പൃഥ്വിരാജ് റിലീസ്‌ തിയ്യതി പോസ്റ്റ്‌ ചെയ്തിരിക്കുന്നത്.

പൃഥ്വിരാജ് പ്രൊഡക്ഷൻസിന്റെ ബാനറിൽ സുപ്രിയ മേനോൻ നിർമ്മിക്കുന്ന ഈ സിനിമയിൽ റോഷൻ മാത്യൂ, മുരളി ഗോപി, ഷൈൻ ടോം ചാക്കോ, ശ്രിന്ദ, മാമുക്കോയ, നെസ്ലൻ, മണികണ്ഠൻ ആചാരി തുടങ്ങി വൻ താരനിര തന്നെ അണിനിരക്കുന്നുണ്ട്. അഭിനന്ദൻ രാമാനുജം ആണ് സിനിമക്ക് ക്യാമറ ചലിപ്പിക്കുന്നത്. ജേക്സ് ബിജോയ്‌ സംഗീതം നിർവഹിക്കുന്നു.