പൃഥ്വിരാജിന്റെ മാസ്സ്‌ എന്റർടൈനർ ‘കടുവ’ ഇന്ന് ഷൂട്ടിംഗ്‌ ആരംഭിക്കും

ഏറെ നാളുകൾക്ക്‌ ശേഷം ഷാജി കൈലാസ്‌ സംവിധാനം ചെയ്യുന്ന പൃഥ്വിരാജ്‌ ചിത്രം ‘കടുവ’ ഇന്ന് ചിത്രീകരണം ആരംഭിക്കും. പൃഥ്വിരാജ്‌ പ്രൊഡക്ഷൻസും മാജിക്‌ ഫ്രെയിംസും ചേർന്നൊരുക്കുന്ന ഈ ബിഗ്‌ ബഡ്‌ജറ്റ്‌ മാസ്സ്‌ എന്റർടൈനറിന് വേണ്ടിയുള്ള കാത്തിരിപ്പിലായിരുന്നു ആരാധകർ. പൃഥ്വിരാജ്‌ തന്നെയാണ് ഇന്ന് ഷൂട്ടിംഗ്‌ തുടങ്ങുന്ന വിവരം പുറത്തുവിട്ടത്‌.

ജിനു വി എബ്രഹാം തിരക്കഥ ഒരുക്കുന്ന സിനിമയുടെ ഛായാഗ്രഹണം അഭിനന്ദൻ രാമാനുജം ആണ്. ജേക്സ്‌ ബിജോയ്‌ സംഗീതം നിർവഹിക്കുന്നു. മുണ്ടക്കയം, കോട്ടയം തുടങ്ങിയ പ്രദേശങ്ങളിലാണ് സിനിമയുടെ പ്രധാന ലൊക്കേഷനുകൾ.