ഫഹദ് നായകനായ ‘ഇരുൾ’, സംവിധായകന്റെ കുറിപ്പ് ശ്രദ്ധേയമാകുന്നു

ഏപ്രില്‍ 2 ന് നെറ്റ്ഫ്‌ളിക്‌സിലൂടെ റിലീസ് ചെയ്ത ത്രില്ലര്‍ സിനിമയാണ് ‘ഇരുള്‍’. ഫഹദ് ഫാസില്‍, സൗബിന്‍ സാഹിര്‍, ദര്‍ശന രാജേന്ദ്രന്‍ തുടങ്ങിയവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. നസീഫ് യൂസഫ് ഇസുദ്ദീന്‍ ആണ് ചിത്രം സംവിധാനം ചെയ്‌തത്‌. ഫഹദ് അവതരിപ്പിച്ച കഥാപാത്രത്തെ കുറിച്ച്‌ സംവിധായകൻ നസീഫ് പങ്കുവെച്ച കുറിപ്പാണ് ഇപ്പോൾ ശ്രദ്ദേയമായത്.

ഫഹദ് അല്ലാതെ ഈ കഥാപാത്രം ചെയ്യാൻ മറ്റാരും തന്റെ മനസ്സിൽ ഉണ്ടായിരുന്നില്ല എന്നും അദ്ദേഹം കുറിപ്പിൽ പറയുന്നു. സിനിമയിൽ അഭിനയിച്ചതിന് ഫഹദിന് നന്ദിയും പറഞ്ഞാണ് അദ്ദേഹം പോസ്റ്റ് അവസാനിപ്പിക്കുന്നത്.

ആന്റോ ജോസഫ് ഫിലിം കമ്പനിയും പ്ലാന്‍ ജെ സ്റ്റുഡിയോയും സംയുക്തമായാണ് ‘ഇരുള്‍’ നിര്‍മ്മിച്ചത്. ക്യാമറ ജോമോന്‍ ടി ജോണ്‍ കൈകാര്യം ചെയ്തു. ഷമ്മര്‍ മുഹമ്മദ് ചിത്രസംയോജനം നിർവഹിച്ചു.