പൃഥ്വിരാജ് – റോഷൻ മാത്യു ആദ്യമായി ഒന്നിക്കുന്ന കുരുതി മെയ് 13ന് എത്തും

പൃഥ്വിരാജിനെ നായകനാക്കി മനു വാര്യർ സംവിധാനം ചെയ്ത കുരുതിയുടെ റിലീസ് തീയ്യതി പുറത്തുവിട്ടു. മെയ് 13ന് ചിത്രം തിയേറ്ററുകളിൽ എത്തും. റോഷന്‍ മാത്യു, മണികണ്ഠന്‍ ആര്‍ ആചാരി, മുരളി ഗോപി, നവാസ് വള്ളിക്കുന്ന്, ഷൈന്‍ ടോം ചാക്കോ, നസ്‌ലെന്‍, സാഗര്‍ സൂര്യ, മാമുക്കോയ തുടങ്ങിയവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട്. ‘കുരുതി’- ‘കൊല്ലും എന്ന വാക്ക്. കാക്കും എന്ന പ്രതിജ്ഞ! എന്ന ടാഗ് ലൈനോട് കൂടിയാണ് ചിത്രത്തിന്റെ പോസ്റ്റര്‍ എത്തിയത്.

‘കോഫി ബ്ലൂം’ എന്ന ബോളിവുഡ് ചിത്രത്തിന്റെ സംവിധായകനാണ് മനു വാര്യര്‍. മനു മലയാളത്തില്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘കുരുതി’. അനീഷ് പല്യാല്‍ ആണ് ചിത്രത്തിന്റെ രചന നിർവഹിച്ചിരിക്കുന്നത്. അഭിനന്ദന്‍ രാമാനുജമാണ് ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത്. സോഷ്യോ പൊളിറ്റിക്കല്‍ ത്രില്ലറായ ചിത്രം നിര്‍മ്മിക്കുന്നതും പൃഥ്വിരാജ് പ്രൊഡക്ഷന്‍സ് ആണ്. സംഗീതം ജേക്സ് ബിജോയ്. എഡിറ്റിംഗ് അഖിലേഷ് മോഹന്‍. ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ ഇര്‍ഷാദ് പരാരി.