പിറന്നാൾ ദിനത്തിൽ ഗ്ലാമർ ചിത്രം പങ്കുവെച്ച്‌ സനിയ ഇയ്യപ്പൻ

ക്വീൻ എന്ന സിനിമയിലൂടെ അരങ്ങേറ്റം കുറിച്ച സനിയ ഇയ്യപ്പന്റെ പിറന്നാൾ ആയിരുന്നു ഇന്നലെ. തന്റെ 19ആം പിറന്നാൾ ആഘോഷിക്കാൻ മാലി ദ്വീപിലേക്ക്‌ പോയ സനിയ പിറന്നാൾ ദിനത്തിൽ ഗ്ലാമർ ചിത്രമാണ് ആരാധകർക്കായി പങ്കുവെച്ചത്‌. സ്വിം സ്യൂട്ട്‌ അണിഞ്ഞുള്ള സനിയയുടെ ചിത്രങ്ങൾ നിമിഷ നേരം കൊണ്ട്‌ സോഷ്യൽ മീഡിയയിൽ വൈറലാകുകയും ചെയ്തു.