കടുവാക്കുന്നേൽ കുറുവച്ചനായി പൃഥ്വിരാജ്‌; കടുവയിലെ ആദ്യ ചിത്രങ്ങൾ കാണാം

നീണ്ട ഇടവേളക്ക്‌ ശേഷം ഷാജി കൈലാസ്‌ സംവിധാനം ചെയ്യുന്ന കടുവയിലെ ആദ്യ ചിത്രങ്ങൾ പുറത്ത്‌. പൃഥ്വിരാജ്‌ കടുവാക്കുന്നേൽ കുറുവച്ചനായി എത്തുന്ന ചിത്രം കഴിഞ്ഞ ദിവസമാണ് മുണ്ടക്കയത്ത്‌ ചിത്രീകരണം ആരംഭിച്ചത്‌. മാജിക്‌ ഫ്രെയിംസും പൃഥ്വിരാജ്‌ പ്രൊഡക്ഷൻസും ചേർന്ന് നിർമ്മിക്കുന്ന ഈ സിനിമയുടെ രചന ജിനു അബ്രഹമാണ്. സംഗീതം ജേക്സ്‌ ബിജോയിയും ഛായാഗ്രഹണം അഭിനന്ദൻ രാമാനുജവും നിർവഹിക്കുന്നു.