പൃഥ്വിരാജ് – ഷാജി കൈലാസ് കൂട്ടുകെട്ടിൽ ഒരുങ്ങുന്ന ‘കടുവ’യുടെ ചിത്രീകരണം പുരോഗമിക്കുന്നു

പൃഥ്വിരാജിനെ നായകനാക്കി ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ‘കടുവ’യുടെ ചിത്രീകരണം പുരോഗമിക്കുന്നു. കടുവയിലെ ചിത്രം ഉൾപ്പെടെ പൃഥ്വിരാജ് ഫേസ്ബുക്കിൽ ഇക്കാര്യം പങ്കുവെച്ചരുന്നു. കടുവാക്കുന്നേൽ കുറുവാച്ചൻ എന്ന കഥാപാത്രമാണ് പൃഥ്വി അവതരിപ്പിക്കുന്നത്. ആറു വർഷങ്ങൾക്കു ശേഷം ഈ ചിത്രത്തിലൂടെ ഷാജി കൈലാസ് മലയാളത്തിൽ മടങ്ങി വരുന്നു എന്ന പ്രത്യേകതയും ‘കടുവ’യ്ക്ക് ഉണ്ട്.

Prithviraj Sukumaran in Kaduva Movie

ലിസ്റ്റിന്‍ സ്റ്റീഫനും സുപ്രിയ മേനോനും ചേർന്ന് നിർമിക്കുന്ന ചിത്രത്തിന്റെ തിരക്കഥ ജിനു വി. എബ്രഹാം ആണ് ഒരുക്കുന്നത്. ചിത്രത്തിന്റെ ഛായാഗ്രഹണം അഭിനന്ദൻ രാമാനുജം ആണ് ഒരുക്കുന്നത്. സംഗീതം ജേക്സ് ബിജോയ്‌. ചിത്രസംയോജനം ഷമീർ മുഹമ്മദ്. ആദം ജോൺ, ലണ്ടന്‍ ബ്രിഡ്ജ്, മാസ്റ്റേർസ് എന്നീ ചിത്രങ്ങൾക്കു ശേഷം ജിനുവും പൃഥ്വിയും വീണ്ടും ഒന്നിക്കുന്ന ചിത്രമെന്ന പ്രത്യേകതയും കടുവയ്ക്കുണ്ട്. 2012 ൽ പുറത്തിറങ്ങിയ ‘സിംഹാസനം’ ആയിരുന്നു ഇതിന് മുൻപ് ഷാജി കൈലാസ് – പൃഥ്വിരാജ് കൂട്ടുകെട്ടിൽ ഒരുക്കിയ സിനിമ.