നസ്രിയയുടെ ആദ്യ തെലുങ്ക് സിനിമയാണ് ‘അന്ടെ സുന്ദരാനികി’. ഇതിന്റെ ചിത്രീകരണം ഹൈദരാബാദില്‍ കഴിഞ്ഞ ദിവസം ആരംഭിച്ചിരുന്നു. നാനിയാണ് നായകൻ. ഇപ്പോഴിതാ മറ്റൊരു സർപ്രൈസ് കൂടി. ‘അമ്പിളി’ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയയായി മാറിയ തന്വി റാം ഈ സിനിമയില്‍ എത്തുന്നു. നാദിയ മൊയ്തുവും ചിത്രത്തിൽ പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്.
തൻവി റാം ഈ വിവരം സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചു. ‘എന്തോ വലിയ കാര്യം സംഭവിക്കുന്നു. ആദ്യ തെലുങ്ക് സിനിമ ചെയ്യുന്നതിന്റെ ആകാംക്ഷയിലാണ് ഞാന്‍’ – തന്വി സാമൂഹിക മാധ്യമത്തിൽ കുറിച്ചു.
വിവേക് ആത്രേയയാണ് ‘അന്ടെ സുന്ദരാനികി’യുടെ സംവിധാനം. നികേത് ബോമ്മിയാണ് ചിത്രത്തിന്റെ ക്യാമറ കൈകാര്യം ചെയ്യുന്നത്. വിവേക് സാഗറാണ് സിനിമയ്ക്ക് സംഗീതം ഒരുക്കുന്നത്. രവിതേജ ഗിരിജാല ചിത്രസംയോജനവും നിര്‍വഹിക്കുന്നു.



