കുഞ്ചാക്കോ ബോബൻ നായകനായ ‘നായാട്ട്’ ഇന്ന് നെറ്റ്ഫ്ളിക്സിൽ റിലീസിനെത്തുന്നു

ചാർലിക്ക് ശേഷം മാർട്ടിൻ പ്രക്കാട്ട് ഒരുക്കിയ നായാട്ട് ഒ ടി ടി റിലീസിന് ഒരുങ്ങുന്നു. കുഞ്ചാക്കോ ബോബൻ, ജോജു ജോർജ്, നിമിഷ സജയൻ എന്നിവർ പ്രധാന കഥാപാത്രങ്ങളായ നായാട്ട് തിയേറ്റർ റിലീസിന് മികച്ച പ്രതികരണം ആയിരുന്നു ലഭിച്ചത്. ഗോൾഡ് കോയിൻ മോഷൻ പിക്ചേഴ്‌സും മാർട്ടിൻ പ്രക്കാട്ട് ഫിലിംസും ചേർന്ന് നിർമിച്ച ഈ ചിത്രം ഇന്ന് രാത്രി 12 മണി തൊട്ട് നെറ്റ്ഫ്ളിക്സിൽ സ്ട്രീമിങ് ചെയ്യും.