ത്രിവിക്രം ശ്രീനിവാസ്- മഹേഷ് ബാബു കൂട്ടുകെട്ട് വീണ്ടും; തെലുങ്ക് ചിത്രം പ്രഖ്യാപിച്ചു

തെലുങ്കിലെ സൂപ്പർ സംവിധായകൻ ത്രിവിക്രം ശ്രീനിവാസും സൂപ്പർ സ്റ്റാർ മഹേഷ് ബാബുവും ഒന്നിക്കുന്ന ചിത്രം പ്രഖ്യാപിച്ചു. എസ്‌.എസ്‌.എം.ബി – 28 എന്നപേരിലാണ് ചിത്രം ഒരുങ്ങുന്നത്.

ഇത് താൽക്കാലിക പേരാണെന്നും പിന്നീട് യഥാർത്ഥ പേര് പ്രഖ്യാപിക്കുമെന്നും അണിയറപ്രവർത്തകർ അറിയിച്ചു. പതിനൊന്ന് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ഇരുവരും ഒന്നിക്കുന്നത്. ഹാരിക &ഹാസൈന്‍ ക്രീയേഷന്സിന്റെ ബാനറില്‍ എസ് രാധാകൃഷ്ണനാണ് ചിത്രം നിര്‍മ്മിക്കുന്നത്. ചിത്രത്തിന്റെ ഷൂട്ടിങ് ഉടന്‍ ആരംഭിക്കും. 2022ല്‍ ചിത്രം റിലീസിനെത്തും.