സുപ്പർ സ്റ്റാർ രജനീകാന്ത് നായകനാകുന്ന ഏറ്റവും പുതിയ ചിത്രമാണ് അണ്ണാത്തെ. ചിത്രത്തിൽ ഷൂട്ടിംഗ് ഹൈദരാബാദിൽ പുരോഗമിക്കുന്നതായാണ് റിപ്പോർട്ടുകൾ. കൊവിഡ് പ്രോട്ടോക്കോൾ പാലിച്ചുള്ള ചിത്രീകരണമായതിനാലാണ് വിചാരിച്ച വേഗതയിൽ ചിത്രീകരണം പൂർത്തിയാകാത്തത്. ദീപാവലിച്ച് ചിത്രം റിലീസിനെത്തുമെന്നാണ് സൂചനകൾ.
നടൻ ജോർജും ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നു.തമിഴ് ചിത്രങ്ങളില്‍ ജോര്‍ജ് അഭിനയിച്ചിട്ടുണ്ട്.2019-ല്‍ പുറത്തിറങ്ങിയ ആക്ഷന്‍ ഡ്രാമ ചിത്രം കൈതിയിലെ വേഷം ജോർജിനെ ശ്രദ്ധേയനാക്കി. ആദ്യമായാണ് താരം രജനികാന്തുമായി സ്ക്രീന്‍ സ്പേസ് പങ്കിടുന്നത്. ഇരുവരുടെ ഒരുമിച്ചുള്ള ലൊക്കേഷൻ ചിത്രങ്ങളും ഇതിനിടെ പുറത്തു വന്നിരുന്നു.




