വിശാലിന്റെ 31ആമത് സിനിമയിൽ നായികയായി ഡിംബിള്‍ എത്തുന്നു

വിശാലിന്റെ 31 മത് ചിത്രത്തിൽ തെലുങ്ക് താരം ഡിംബിള്‍ ഹയാത്തി നായികയായി എത്തുന്നു. നവാഗത സംവിധായകനായ പാ ശരവണന് ആണ് ചിത്രം സവിധാനം ചെയ്യുന്നത്. ചിത്രത്തിന് ഇതുവരെ പേരിട്ടിട്ടില്ല. ഡിംബിൾ ഹയാത്തി ‘ദേവി 2’ വിന് ശേഷം അഭിനയിക്കുന്ന തമിഴ് ചിത്രമാണിത്.

യുവൻ ശങ്കർരാജയാണ് സംഗീതം ഒരുക്കുന്നത്. ഇന്നലെ പുതിയ സിനിമ ആരംഭിച്ചു. വിശാലും ആര്യയും ഒന്നിച്ചഭിനയിക്കുന്ന ‘എനിമി’യുടെ ചിത്രീകരണം പൂർത്തീകരിച്ചു. ആനന്ദ് ശങ്കര്‍ ആണ് ഈ സിനിമ സംവിധാനം ചെയ്യുന്നത്. ഈ ചിത്രത്തിന്‍റെ ടീസര്‍ അടുത്ത് തന്നെ പുറത്തിറക്കും.

മൃണാനി രവി, മംമ്താ മോഹന്‍ദാസ്, പ്രകാശ് രാജ് തുടങ്ങിയവരാണ് ‘എനിമി’യിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. മിനി സ്റ്റുഡിയോസിന്റെ ബാനറില്‍ വിനോദ് കുമാറാണ് സിനിമ നിര്‍മ്മിക്കുന്നത്. ആര്‍.ഡി രാജശേഖര്‍ ആണ് എനിമിയുടെ ക്യാമറ കൈകാര്യം ചെയ്യുന്നത്.