ദിലീപ് – നാദിർഷ ചിത്രം കേശു ഈ വീടിന്റെ നാഥൻ സെപ്റ്റംബറിൽ റിലീസ് ചെയ്യും

പ്രേക്ഷകർ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ഒരു സിനിമയാണ് കേശു ഈ വീടിന്റെ നാഥൻ. അമർ അക്ബർ അന്തോണി, കട്ടപ്പനയിലെ ഹൃത്വിക് റോഷൻ, മേരാ നാം ഷാജി എന്നീ സിനിമകൾക്ക് ശേഷം നാദിർഷ ഒരുക്കുന്ന ഈ ചിത്രത്തിൽ ദിലീപ് ആണ് നായകൻ ആകുന്നത്. ദിലീപ് – നാദിർഷ കൂട്ടുകെട്ട് ആദ്യമായി ഒന്നിക്കുന്ന സിനിമയെന്ന നിലയിൽ തന്നെ പ്രേക്ഷകർക്ക് പ്രതീക്ഷകൾ വാനോളം ആണ് ഈ സിനിമയിലുള്ളത്. ദിലീപ് വയസ്സ് ആയ ഗെറ്റപ്പിൽ എത്തുന്ന സിനിമയിൽ ഉർവശി ആണ് നായികയാകുന്നത്. സിനിമയിലെ ദിലീപിന്റെ ലുക്ക് ഇതിനോടകം തന്നെ സോഷ്യൽ മീഡിയയിൽ വൈറൽ ആയതാണ്. കോവിഡ് പ്രതിസന്ധി രൂക്ഷമായ ഈ ഘട്ടത്തിൽ എന്ന് സിനിമ പുറത്തിറങ്ങും എന്ന സംശയത്തിലാണ് എല്ലാവരും. അതിന് ആശ്വാസമെന്നോണം ഒരു ആരാധകന് നാദിർഷ കൊടുത്ത മറുപടി ആണ് ഇപ്പോൾ വൈറലായിരിക്കുന്നത്.

കേശുവിന്റെ വിവരം ഒന്നും ഇല്ലാലോ എന്ന് ചോദിച്ച ആരാധകനോട് സിനിമ പൂർത്തിയായെന്നും ദൈവം അനുഗ്രഹിച്ചാൽ ഈ സെപ്റ്റംബറിൽ തിയേറ്റർ റിലീസ് ചെയ്യാൻ ആണ് ഉദ്ദേശിക്കുന്നത് എന്നുമാണ് നാദിർഷ മറുപടി നൽകിയിരിക്കുന്നത്.