ജയസൂര്യ – നാദിർഷ ഒന്നിക്കുന്ന ‘ഈശോ’; മോഷൻ പോസ്റ്റർ പുറത്തിറക്കി മമ്മൂട്ടി

ജയസൂര്യയെ നായകനാക്കി നാദിർഷ ഒരുക്കുന്ന ഈശോ എന്ന സിനിമയുടെ മോഷൻ പോസ്റ്റർ മമ്മൂട്ടി പുറത്തിറക്കി. നാദിർഷയുടെ മുൻ ചിത്രങ്ങളിൽ നിന്നും തീർത്തും വ്യത്യസ്തമായി ത്രില്ലർ ഗണത്തിൽ പെടുന്ന സിനിമയാകും ഈശോ. നാദിർഷ തന്നെ സംഗീതം ഒരുക്കുന്ന സിനിമയിൽ നമിത പ്രമോദ് ആണ് നായികയായി എത്തുന്നത്.