പിറന്നാൾ നിറവിൽ മോഹൻലാൽ; മലയാളത്തിന്റെ പ്രിയ നടന് ആശംസയുമായി പൃഥിരാജ്

മലയാളത്തിന്റെ താര രാജാവ് മോഹൻലാലിന് ഇന്ന് 61 ാം പിറന്നാളാണ്. നിരവധിപ്പേരാണ് താരത്തിന് ആശംസകൾ നേർന്ന് എത്തിയിരിക്കുന്നത്. അക്കൂട്ടത്തിൽ മലയാളികളുടെ പ്രിയ നടനും സംവിധായകനുമായ പൃഥിരാജ് സുകുമാരനുമുണ്ട്.

‘ഹാപ്പി ബർ‌ത്ത്ഡേ അബ്രാം, ഹാപ്പി ബർ‌ത്ത്ഡേ സ്റ്റീഫൻ‌, ഹാപ്പി ബർ‌ത്ത്ഡേ ലാലേട്ടാ’ എന്നു പറഞ്ഞാണ് പൃഥ്വി മോഹൻലാലിന് ആശംസകൾ നേർന്നത്. ലൂസിഫർ സിനിമയുടെ ഷൂട്ടിങ്ങിന്റെ ആദ്യ ദിനത്തിലെടുത്ത ഒരു ചിത്രം. കൂടി താരം പങ്കുവച്ചിരുന്നു.

ഇൗ ചിത്രം ലൂസിഫറിന്റെ ആദ്യ ദിനത്തിലെടുത്തതാണ്. ഇൗ മഹാമാരി വന്നില്ലായിരുന്നുവെങ്കിൽ നാം ഇപ്പോൾ എമ്പുരാൻ ഷൂട്ട് ചെയ്യുകയായിരുന്നേനെ. ഉടനെ തന്നെ അത് ആരംഭിക്കാൻ സാധിക്കുമെന്ന് നമുക്ക്പ്രതീക്ഷിക്കാം. ഹാപ്പി ബർ‌ത്ത്ഡേ അബ്രാം, ഹാപ്പി ബർ‌ത്ത്ഡേ സ്റ്റീഫൻ‌, ഹാപ്പി ബർ‌ത്ത്ഡേ ലാലേട്ടാ’ എന്നാണ് പൃഥ്വി കുറിച്ചത്.