‘ടൈഗർ 3’ എത്തുന്നു; സൽമാൻ ഖാന്റെ വില്ലനായി ഇമ്രാൻ ഹാഷ്മി

സല്‍മാന്‍ ഖാനും കത്രീന കൈഫും നായികാ നായകന്മാർ ആകുന്ന ടൈഗര്‍ 3 യിൽ ഇമ്രാൻ ഹാഷ്മിയും പ്രധാന കഥാപാത്രമാകും. മാര്‍ച്ചില്‍ ടൈഗർ 3 ചിത്രീകരണം ആരംഭിച്ചു. മുംബൈയില്‍ യഷ് രാജ് സ്റ്റുഡിയോയിലാണ് സിനിമയുടെ ചീത്രീകരണം നടക്കുന്നത്. ഇമ്രാന്‍ ഹാഷ്മി ‘ഐഎസ്‌ഐ’ ഏജന്റ് ആയി നെഗറ്റിവ് സ്വഭാവമുള്ള കഥാപാത്രം ആണ് ചെയ്യുന്നത് എന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ. മനീഷ് ശര്‍മ്മയാണ് ടൈഗര്‍ 3 സംവിധാനം ചെയ്യുന്നത്.

സല്‍മാന്‍ ഖാന്‍ അവിനാശ് സിങ് റാത്തോഡ് എന്ന ‘റോ’ ഏജന്റ് ആയി ആണ് ചിത്രത്തില്‍ എത്തുന്നത്. കത്രീന കൈഫും ചിത്രത്തില്‍ ഐഎസ്‌ഐ ഏജന്റ് ആയിട്ടാണെത്തുന്നത്. ഇന്ത്യയുടേയും പാകിസ്ഥന്‍റെയും ഇന്റലിജന്‍സ് ഏജന്‍സികള്‍ തമ്മിലുള്ള യുദ്ധമാണ് ചിത്രത്തിന്റെ പ്രമേയം.

ചിത്രത്തിന്റെ സെറ്റുകള്‍ ‘ടൗട്ടെ’ ചുഴലിക്കാറ്റിനെ തുടര്‍ന്ന് തകര്‍ന്നിരുന്നു. മുംബൈയിലെ ഗോരേഗാണിലാണ് സെറ്റ് നിര്‍മ്മിച്ചിരുന്നത്. ടൈഗർ 1 ടൈഗർ 2 എന്ന ചിത്രങ്ങളുടെ തുടർച്ചയാണ് ഈ സിനിമ. ആദ്യത്തെ രണ്ട് ഭാഗങ്ങൾ തിയറ്ററിൽ മികച്ച വിജയം നേടിയിരുന്നു.