നവാഗതനായ സന്തോഷ് ലക്ഷ്മൺ സംവിദാനം ചെയ്ത സസ്പെൻസ് ത്രില്ലറാണ് ‘ദി ലാസ്റ്റ് ടു ഡെയ്സ്’. ചിത്രം നീസ്ട്രീമിലൂടെ ഇപ്പോൾ റിലീസ് ചെയ്തിരിക്കുകയാണ്. മലര്‍വാടി ആര്‍ട്സ് ക്ലബ്ബ് എന്ന ചിത്രത്തിലൂടെ മലയാളികളുടെ മനസ്സില്‍ ഇടം നേടിയ യുവതാരം ദീപക് പറമ്പേലാണ് ചിത്രത്തിൽ നായകനായെത്തുന്നത്.
ധര്‍മ്മ ഫിലിംസിന്റെ ബാനറില്‍ ഇറങ്ങിയ ചിത്രത്തിന്റെ നിര്‍മ്മാണം വഹിച്ചിരിക്കുന്നത് സുരേഷ് നാരായണനാണ്.സസ്പെന്‍സ് ത്രില്ലറായ ചിത്രം മെയ് 27നാണ് പ്രദർശനത്തിനെത്തിയത്. ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് സന്തോഷ് ലക്ഷ്മണും നവനീത് രഘുവും ചേര്‍ന്നാണ്. ഒരു ത്രില്ലർ സിനിമയായി എത്തിയ സിനിമക്ക് മികച്ച അഭിപ്രായം ആണ് പ്രേക്ഷകരിൽ നിന്നും ലഭിക്കുന്നത്.
അതിഥി രവി, ധര്മ്മജന് ബോള്‍ഗാട്ടി, മേജര്‍ രവി , നന്ദന് ഉണ്ണി എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന വേഷങ്ങളിലെത്തുന്നത്.



