സത്യത്തിൽ മോഹൻലാലിനെ അടിച്ചിട്ടില്ല; പക്ഷെ അത് മനസിലാകില്ല അതാണ് ലാൽ മാജിക്; ആശ ശരത്

ആദ്യ ഭാഗവും രണ്ടാം ഭാഗവും ഒരു പോലെ സൂപ്പർ ഹിറ്റായ മലയാള ചിത്രങ്ങളാണ് ദൃശ്യം, ദൃശ്യം 2 . സൂപ്പർ സ്റ്റാർ മോഹൻലാൽ നായകനായി ജീത്തു ജോസഫ് ഒരുക്കിയ ചിത്രത്തിൽ ആശ ശരത്തും പ്രധാന വേഷത്തിലെത്തിയിരുന്നു. ആശ മോഹൻലാലിനെ അടിക്കുന്ന സീൻ ഏറെ ചർച്ചയാകുകയും ചെയ്തിരുന്നു. തന്റെ അമ്മപോലും ആ സീനിന്റെ പേരിൽ വിമർശിച്ചെന്ന് ആശാ ശരത് പറയുന്നു.

എന്നാൽ ആ സീനിനു പിറകിലെ യാഥാർത്ഥ്യം വെളിപ്പെടുത്തുകയാണ് ആശ ശരത് ഇപ്പോൾ.സത്യത്തില്‍ ആ രംഗത്ത് തന്റെ കൈ മോഹന്‍ലാലിന്റെ മുഖത്ത് തൊട്ടിട്ടില്ല എന്നാണ് ആശ പറയുന്നത്.

അടിക്കുന്നതും നോക്കുന്നതുമെല്ലാം ഒറ്റ ഷോട്ട് ആയിരുന്നു. അപ്പോള്‍ തനിക്ക് പ്രത്യേകിച്ച്‌ ഒന്നും തോന്നിയിരുന്നില്ലെന്നുംഎന്നാല്‍ സിനിമ റിലീസ് ചെയ്തപ്പോഴാണ്, അടി കിട്ടി കഴിഞ്ഞശേഷമുള്ള ലാലേട്ടന്റെ നോട്ടത്തിന്റെ ആഴം താന്‍ മനസിലാക്കിയത്. അതാണ് ലാല്‍ മാജിക്. അതുകൊണ്ടാണ് അദ്ദേഹം നടന വിസ്മയവും സൂപ്പര്‍ സ്റ്റാറും ആവുന്നത് എന്ന് ആശ ശരത്ത് പറഞ്ഞു.