ആറാട്ടിന് ശേഷം ബി ഉണ്ണികൃഷ്‌ണൻ ഒരുക്കുന്ന സിനിമയിൽ മമ്മൂട്ടി നായകൻ

ആറാട്ട്‌ എന്ന മോഹൻലാൽ നായകനായ സിനിമക്ക്‌ ശേഷം ബി ഉണ്ണികൃഷ്ണൻ ഒരുക്കുന്ന അടുത്ത സിനിമയിൽ മെഗാസ്റ്റാർ മമ്മൂട്ടി നായകനാകുന്നു. പ്രമാണിക്ക്‌ ശേഷം ഇരുവരും വീണ്ടും ഒന്നിക്കുന്ന പുതിയ സിനിമക്ക്‌ രചന നിർവഹിക്കുന്നത്‌ ഉദയകൃഷ്ണയാണ്. സംവിധായകൻ തന്നെയാണ് ഇക്കാര്യം ആരാധകരുമൊത്തുള്ള ക്ലബ്‌ ഹൗസിലെ ഒരു ചർച്ചക്കിടെ പറഞ്ഞത്‌. ഏതായാലും ഈ സിനിമക്ക്‌ വേണ്ടി ആരാധകരും പ്രേക്ഷകരും ഇപ്പോഴെ കാത്തിരിപ്പ്‌ തുടങ്ങി.

അതേസമയം, കോവിഡ്‌ പ്രതിസന്ധികൾ അവസാനിച്ചാൽ മോഹൻലാൽ ചിത്രം ആറാട്ട്‌ തിയേറ്ററിൽ എത്തും. മാസ്സ്‌ എന്റർടൈനർ ആയി ഒരുങ്ങുന്ന ഈ സിനിമയിൽ ഒരു രംഗത്ത്‌ സംഗീത ഇതിഹാസം എ ആർ റഹ്‌മാനും എത്തുന്നുണ്ട്‌.