പൃഥ്വിരാജ് എന്ന പേര് മാത്രം നല്‍കി രാജാവിനെ അപമാനിച്ചു; അക്ഷയ് കുമാര്‍ ചിത്രത്തിനെതിരെ കര്‍ണിസേന രംഗത്ത്

അക്ഷയ് കുമാറിനെ നായകനാക്കി ഡോ. ചന്ദ്ര പ്രകാശ് ത്രിവേദി സംവിധാനം ചെയ്യുന്ന ചിത്രമാണ് പൃഥ്വിരാജ്. ചരിത്രപ്രമേയത്തെ ആസ്പദമാക്കി ഒരുങ്ങുന്ന ചിത്രത്തിനെതിരെ ഇപ്പോള്‍ രംഗത്തുവന്നിരിക്കുകയാണ കര്‍ണിസേന.

പൃഥ്വിരാജ് ചൗഹാന്‍ എന്ന മുഴുവന്‍ പേരും ഉപയോഗിക്കാതെ രാജാവിനെ അപമാനിച്ചുവെന്നാണ് പ്രധാന വിമര്‍ശനം. ചിത്രത്തിന്റെ പേര് പൃഥ്വിരാജ് ചൗഹാന്‍ എന്ന് മാറ്റണമെന്നും, റിലീസിന് മുന്‍ കര്‍ണിസേന പ്രതിനിധികളെ ചിത്രം കാണിക്കണമെന്നും ആവശ്യം ഉന്നയിച്ചിട്ടുണ്ട്.മറിച്ച് സംഭവിച്ചാല്‍ ശക്തമായ പ്രതിേധത്തെ നേരിടേണ്ടിവരുമെന്നാണ് മുന്നറിയിപ്പ്.

മുന്‍ മിസ് വേള്‍ഡ് മാനുഷി ചില്ലറാണ് ചിത്രത്തിലെ നായിക.യഷ് രാജ് ഫിലിംസാണ് നിര്‍മാണം. അടുത്തകാലത്തിറങ്ങിയ അക്ഷയ് കുമാര്‍ ചിത്രം ലക്ഷ്മി ബോംബ് ഇതുപോലെം വിമര്‍ശനങ്ങളെ തുടര്‍ന്ന് ലക്ഷ്മി എന്ന് പേര് മാറ്റിയിരുന്നു.