ധനുഷിന്റെ ‘ജഗമേ തന്തിരം’ ഒ ടി ടി റിലീസ് ജൂൺ 18ന്, ഐശ്വര്യ ലക്ഷ്മിയും ജോജു ജോര്‍ജും പ്രധാന കഥാപാത്രങ്ങൾ

ധനുഷ് നായകൻ ആകുന്ന ‘ജ​ഗമേ തന്തിരം’ ഒടിടി റിലീസിന്. നെറ്റ്ഫ്ളിക്സിലൂടെ ജൂണ്‍ 18ന് ചിത്രം പ്രേക്ഷകരിലേക്ക് എത്തും. ​ഗ്യാങ്സ്റ്റര്‍ ചിത്രമായി എത്തുന്ന ജഗമേ തന്തിരത്തില്‍ ഐശ്വര്യ ലക്ഷ്മിയാണ് നായിക. ജോജു ജോര്‍ജും ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നു. ഹോളിവുഡ് നടന്‍ ജെയിംസ് കോസ്മോയും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്.

Jagame Thandhiram Trailer

കാര്‍ത്തിക് സുബ്ബരാജ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. കഴിഞ്ഞ വര്‍ഷം മേയില്‍ പ്രദര്‍ശനത്തിന് എത്തേണ്ടിയിരുന്ന ചിത്രമാണിത്. കൊറോണ പ്രതിസന്ധിയെ തുടര്‍ന്ന് ചിത്രത്തിന്റെ റിലീസ് നീളുകയായിരുന്നു.

നെറ്റ്ഫ്ളിക്സ് ആണ് ചിത്രം റിലീസ് ചെയ്യുന്ന വിവരം പ്രഖ്യാപിച്ചത്. സുരുളി എന്ന കഥാപാത്രത്തെയാണ് ചിത്രത്തില്‍ ധനുഷ് അവതരിപ്പിക്കുന്നത്. ധനുഷിന്റെ നാല്‍പതാമത്തെ ചിത്രമാണ് ‘ജ​ഗമേ തന്തിരം’. എസ് ശശികാന്ത് ആണ് ചിത്രം നിർമിക്കുന്നത്.