രക്ഷിത്‌ ഷെട്ടി നായകനാകുന്ന ‘777 ചാർലി’യുടെ മനോഹര ടീസർ പുറത്തിറങ്ങി

രക്ഷിത്‌ ഷെട്ടി നായകനായ കന്നഡ ചിത്രം 777 ചാർലിയുടെ മനോഹര ടീസർ പുറത്തിറങ്ങി. കിരൺ രാജ്‌ സംവിധാനം ചെയ്ത്‌ കന്നഡ ഇൻഡസ്‌ട്രിയിൽ ഈ വർഷം ഏറ്റവും ആകാംക്ഷയോടെ കാത്തിരിക്കുന്ന 777 ചാർലി രക്ഷിതിന്റെ പിറന്നാൾ ദിനം പ്രമാണിച്ചാണ് ഇന്ന് റിലീസ്‌ ചെയ്തിരിക്കുന്നത്‌. വിനീത്‌ ശ്രീനിവാസൻ ആലപിച്ച മനോഹര ഗാനമടങ്ങിയ ടീസർ ഇതിനോടകം പ്രേക്ഷക ശ്രദ്ധ നേടിക്കഴിഞ്ഞു. ഒരേ സമയം കന്നഡ, മലയാളം, തമിഴ്‌, തെലുഗു, ഹിന്ദി ഭാഷകളിൽ സിനിമ റിലീസ്‌ ചെയ്യും. കേരളത്തിൽ വിതരണത്തിനെത്തിക്കുന്നത്‌ നടൻ പൃഥ്വിരാജ് ആണ്‌. കെ.ജി.എഫ്‌ 2ന് ശേഷം പൃഥ്വിരാജ്‌ പ്രൊഡക്ഷൻസ്‌ വിതരണാവകാശം സ്വന്തമാക്കുന്ന രണ്ടാമത്തെ കന്നഡ ചിത്രമാണിത്‌.