ഹോളിവുഡ് താരം കേറ്റ് വിൻസ്ലെറ്റ് തന്റെ കഥാപത്രത്തെ കുറിച്ച് നടത്തിയ വെളിപ്പെടുത്തൽ ശ്രദ്ധേയമാകുന്നു

ഹോളിവുഡിലെ സൂപ്പർ നായിക കേറ്റ് വിൻസ്ലെറ്റ് ‘മേർ ഓഫ് ഈസ്റ്റ്ടൗൺ’ എന്ന സീരീസിലെ എഡിറ്റിംഗ് സമയത്ത്, സംവിധായകൻ ക്രെയ്ഗ് സോബെൽ കേറ്റിനോട് നടത്തിയ വെളിപ്പെടുത്തൽ ശ്രദ്ധേയമായിരിക്കുകയാണ്. ‘മേർ ഓഫ് ഈസ്റ്റ്ടൗൺ’ എച് ബി ഒ ഒരുക്കുന്ന ഡിറ്റക്ടീവ് സീരീസാണ്.

സംവിധായകനോട് നടത്തിയ വെളിപ്പെടുത്തൽ ഇതാണ് “ഞാന്‍ മദ്ധ്യവയസ്‌കയായ ഒരു അന്വേഷണ ഉദ്യോഗസ്ഥയുടെ കഥാപാത്രമാണ് അവതരിപ്പിക്കുന്നത്. ഒക്ടോബറില്‍ എനിക്ക് 46 വയസ്സ് തികയും. ആളുകള്‍ക്ക് കഥാപാത്രത്തെ ഉള്‍ക്കൊള്ളാന്‍ കഴിയുന്നത് ഫില്‍റ്ററുകള്‍ ഉപയോഗിക്കാത്തത് കൊണ്ടു കൂടിയാണ്. അവള്‍ നന്നായി പ്രവര്‍ത്തിക്കുന്ന, വ്യക്തിത്വമുള്ള സ്ത്രീയാണ്. അവളുടെ ശരീരം അങ്ങനെയായതിന് പിന്നില്‍ ജീവിത സാഹചര്യങ്ങളും പ്രായവുമെല്ലാം ഉണ്ട്”

നിരവധി സിനിമകളിൽ ശ്രദ്ധേയമായ കഥാപത്രങ്ങളെ അവതരിപ്പിച്ച താരമാണ് വിൻസ്ലെറ്റ്. ‘ടൈറ്റാനിക്കി’ലെ റോസ് എന്ന കഥാപാത്രം ഇപ്പോഴും ലോകമെമ്പാടുമുള്ള സിനിമ പ്രേമികൾ ഓർമ്മിക്കുന്ന സിനിമയാണ്.