മെഗാസ്റ്റാർ മമ്മുട്ടി വണ്ടി ഓടിക്കുമ്പോൾ ഉറങ്ങിയ സംഭവം ഓർത്തെടുത്ത് തിരക്കഥാകൃത്ത് എസ്.എൻ. സ്വാമി. ചെന്നൈയിൽ നിന്ന് എറണാകുളത്തേക്കുള്ള ഒരു യാത്രയിലെ സംഭവമാണ് സ്വാമി ഒരു മാഗസിന് നൽകിയ അഭിമുഖത്തിൽ വെളിപ്പെടുത്തിയത്. മമ്മുട്ടി സ്വാമി കൂട്ടുകെട്ടിൽ ഇറങ്ങിയ സിബിഐ ഡിറ്റക്ടീവ് സിനിമ സീരിസ് മലയാളത്തിലെ എക്കാലത്തെയും ഹിറ്റാണ്.
ചെന്നൈയില്‍ നിന്നു കാറില്‍ എറണാകുളത്തേക്ക് മടങ്ങുകയാണ് മമ്മൂട്ടി, കൊച്ചിന് ഹനീഫ, എസ്.എന്‍.സ്വാമി എന്നിവർ. മമ്മൂട്ടിയാണ് ഡ്രൈവ് ചെയ്യുന്നത്. കാറിന്റെ വേഗം കൂടുന്നതിനൊപ്പം സ്വാമി ഉറക്കത്തിലേക്ക് വഴുതിവീണു. ഇടയ്ക്ക് ഞെട്ടി എഴുന്നേറ്റു. നോക്കുമ്പോൾ മമ്മൂട്ടിയുടെ കണ്ണിലും ഉറക്കം തൊടുന്നു. സ്വാമി വിളിച്ചപ്പോള്‍ ആണ് മമ്മൂട്ടി പെട്ടന്ന് ഉറക്കത്തില്‍ നിന്നു ഞെട്ടിയെഴുന്നേറ്റത്. ജീവന് തിരിച്ചുകിട്ടിയതിന്റെ ആശ്വാസമായിരുന്നു മമ്മൂട്ടിയുടെ കണ്ണുകളില്‍. അല്പം കൂടി വൈകിയിരുന്നെങ്കില്‍, ഭാഗ്യം, വലിയൊരു അപകടമാണ് ഒഴിവായത്. എന്ന് മമ്മൂട്ടി തന്നോട് പറഞ്ഞതായും എസ്.എൻ സ്വാമി ഒരു മാഗസീന് നൽകിയ അഭിമുഖത്തിൽ പറയുന്നു.
സിബിഐ സീരിസിലെ അടുത്ത ചിത്രം മമ്മുട്ടി സ്വാമി കൂട്ടുകെയട്ടിൽ ഒരുങ്ങുന്നു എന്ന റിപ്പോർട്ടുകൾ പുറത്ത് വന്നിരുന്നു. ആരാധകർ സിനിമയ്ക്കായുള്ള കാത്തിരിപ്പിലാണ്. ഇതുവരെ നാല് സിനിമകളാണ് ഈ സീരിസിൽ ഒരുക്കിയത്. കളിക്കളം, ആഗസ്ത് 1, ധ്രുവം, കാർണിവൽ തുടങ്ങി നിരവധി ഹിറ്റ് സിനിമകൾ മമ്മുട്ടി സ്വാമി കൂട്ടുകെട്ട് മലയാള സിനിമ ആരാധകർക്ക് സമ്മാനിച്ചിട്ടുണ്ട്.