മേപ്പടിയാൻ ചിത്രത്തിൻ്റെ സംവിധായകന് പിറന്നാൾ ആശംസകളുമായി ഉണ്ണി മുകുന്ദൻ

ഉണ്ണി നായകൻ ആകുന്ന പുതിയ ചിത്രമായ മേപ്പടിയാൻ്റെ സംവിധായകൻ വിഷ്ണുവിൻ്റെ പിറന്നാളിന് ആശംസകൾ നേർന്ന് ഉണ്ണിയുടെ പോസ്റ്റ്. എന്ന പലതവണ കുഴിയിൽ ചാടിച്ചവൻ ആണ് നി എന്ന് തമാശ രൂപേണ പറഞ്ഞാണ് ഉണ്ണിയുടെ കുറിപ്പ്.

പലപ്പോഴും തന്നെ സഹോദരനെ പോലെ പ്രോത്സാഹിപ്പിക്കുകയും ഒരു നല്ല മനുഷ്യൻ ആകുന്നതിൽ സ്വാധീനിക്കുകയും ചെയ്തു എന്നും ഉണ്ണി പറയുന്നു. സംവിധായകൻ വിഷ്ണു മോഹനെ മെൻഷൻ ചെയ്താണ് ഉണ്ണിയുടെ പോസ്റ്റ്.

സിക്സ് പാക്ക് ആയിരുന്ന ഉണ്ണി, തടി കൂട്ടി വേറിട്ട ഗെറ്റപ്പിലാണ് മേപ്പടിയാൻ എന്ന ചിത്രത്തിൽ എത്തുന്നത്. സിനിമയുടെ ചിത്രീകരണം പുരോഗമിക്കുകയാണ്.