മോഹൻലാലിന്റെ മാസ്സ്‌ ചിത്രം ‘ആറാട്ട്‌’ ഒക്ടോബർ 14ന്

മോഹൻലാൽ – ബി ഉണ്ണികൃഷ്ണൻ ഒന്നിക്കുന്ന മാസ്സ്‌ എന്റർടൈനർ ‘ആറാട്ട്‌’ ഒക്ടോബർ 14ന് തിയേറ്ററുകളിലെത്തും. ഉദയകൃഷ്ണയാണ് ചിത്രത്തിന്റെ രചന. ഇതാദ്യമായാണ് ബി ഉണ്ണികൃഷ്ണനും ഉദയകൃഷ്ണയും ഒന്നിക്കുന്നത്‌. നെയ്യാറ്റിൻകര ഗോപൻ എന്ന കഥാപാത്രമായാണ് ചിത്രത്തിൽ മോഹൻലാൽ വേഷമിടുന്നത്‌. നേരത്തെ ഓണം റിലീസ്‌ ആയി തീരുമാനിച്ചിരുന്ന ആറാട്ട്‌ കോവിഡ്‌ രണ്ടാം തരംഗത്തെ തുടർന്ന് നീട്ടുകയായിരുന്നു. ചിത്രത്തിന്റെ ടീസർ സോഷ്യൽ മീഡിയയിൽ വൻ തരംഗം സൃഷ്ടിച്ചിരുന്നു. ചിത്രത്തിനായി ഒരു ഗാന രംഗത്തിൽ എ.ആർ റഹ്‌മാനും അഭിനയിക്കുന്നുണ്ട്‌.