പ്രേക്ഷകരെ ആകാംഷയുടെ മുൾമുനയിൽ നിർത്തി പൃഥ്വിരാജിന്റെ കോൾഡ് കേസ്; ട്രൈലെർ പുറത്തിറങ്ങി

നവാഗതനായ തനു ബാലക്ക് സംവിധാനം ചെയ്ത് പൃഥ്വിരാജ്‌‌ മുഖ്യ വേഷത്തിൽ എത്തുന്ന കോൾഡ് കേസിന്റെ ട്രൈലെർ പുറത്തിറങ്ങി. ഒരു ഇൻവെസ്റ്റിഗേഷൻ സസ്പൻസ് ത്രില്ലർ ആയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ഒരിടവേളയ്ക്ക് ശേഷം പ്രിത്വിരാജ് പോലീസ് വേഷത്തിൽ എത്തുന്നു എന്ന പ്രത്യേകതയും ഈ സിനിമയ്ക്ക് ഉണ്ട്. നേരിട്ട്‌ ഒ ടി ടി റിലീസ് ആയി ആമസോണിൽ ആണ് ചിത്രം റിലീസ് ചെയുന്നത്. പൃഥ്വിരാജിന്റെ ആദ്യ ഓ ടി ടി റിലീസ് ചിത്രം കൂടെയാണ് കോൾഡ് കേസ്. ആന്റോ ജോസഫ് , ഷമീർ മുഹമ്മദ് , ജോമോൻ ടി ജോണും ചേർന്നാണ് ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത്. അരുവി എന്ന സിനിമയിലൂടെ പ്രേക്ഷകർക്ക് സുപരിചിതയായ അഥിതി ബാലൻ ആണ് സിനിമയിൽ നായിക വേഷത്തിൽ എത്തുന്നത്. ഇതിനോടകം തന്നെ വൻ സ്വീകാര്യതയാണ് ട്രെയിലറിന് സോഷ്യൽ മീഡിയയിൽ ലഭിച്ചുകൊണ്ടിരിക്കുന്നത്. ജൂൺ 30 നു ആമസോൺ പ്രൈമിൽ ചിത്രം റിലീസ് ചെയ്യും.

instagram views kopen