തമിഴ് സിനിമയുടെ ലേഡി സൂപ്പര്‍ സ്റ്റാർ നയൻതാരയുടെ വിശേഷങ്ങൾ സമൂഹ മാധ്യമങ്ങളിൽ സജീവമാണ്. താരം കൊച്ചിയിലെത്തിയതാണ് പുതിയ വാർത്ത. നയന്‍താരയും കാമുകന് വിഘ്നേഷ് ശിവനും ഒന്നിച്ചുള്ള ചിത്രങ്ങളും, വിശേഷങ്ങളുമാണ് എത്താറുള്ളത്. ഇപ്പോഴിതാ ഇരുവരും കൊച്ചിയിലെത്തിയതിന്റെ
ചിത്രങ്ങള്‍ സാമൂഹ്യ മാധ്യമങ്ങളിൽ വൈറലാവുകയാണ്. പ്രൈവറ്റ് ജെറ്റിലാണ് ഇരുവരും കൊച്ചിയിലെത്തിയത്. വിഘ്നേഷിനൊപ്പം കൊച്ചി
വിമാനത്താവളത്തിലെത്തിയതിന്റെ ചിത്രം സോഷ്യല്‍ മീഡിയ പേജുകളിലൂടെ പുറത്തു വന്നിട്ടുണ്ട്.
നയന്‍താരയുടെ മാതാപിതാക്കളെ കാണാനാണ് ഇരുവരും കൊച്ചിയിലെത്തിയതെന്നാണ് അനൗദ്യോഗിക വിവരം. ഏതാനും ദിവസങ്ങള്‍ക്കുശേഷം ഇരുവരും ചെന്നൈയിലേക്ക് മടങ്ങുമെന്നാണ് റിപ്പോര്‍ട്ട്. വിമാനത്തില്‍നിന്നും വിഘ്നേഷിന്റെ കൈപിടിച്ച് നയന്‍താര ഇറങ്ങുന്നതിന്റെയും, ഇരുവരും കൈകോര്‍ത്ത്
നടന്നു പോകുന്നതിന്റെയും ചിത്രങ്ങളാണ് ഇപ്പോൾ വൈറലാകുന്നത്. നയന്‍താരയും വിഘ്നേഷും വര്‍ഷങ്ങളായി പ്രണയത്തിലാണെങ്കിലും, വിവാഹത്തെ കുറിച്ചുള്ള വാര്‍ത്തകള്‍ ഇരുവരും പങ്കുവെച്ചിട്ടില്ല.



