ഫിറ്റ്നെസ് ഫ്രീക്കുകൾ പോലും വെറുക്കുന്ന ദിവസമാണ് ലെഗ് ഡേ. ബോളിവുഡ് നടി കൃതി സനന്റെ കാര്യത്തിലും സ്ഥിതി വ്യത്യസ്തമല്ല. തന്റെ ലെഗ് ഡേയിലെ കഷ്ടപ്പാടുകൾ ആരാധകര്‍ക്ക് മുൻപിൽ പങ്കുവയ്ക്കുകയാണ് താരം. കൃതിയുടെ ട്രയിനറായ യസ്മിക കറാച്ചിവാലയെ ചീത്തവിളിച്ചും, തന്റെ കഷ്ടപ്പാടിനെക്കുറിച്ചും വിളിച്ചു പറയുന്ന കൃതിയെയാണ് വീഡിയോയില്‍ കാണുന്നത്.
രണ്ടു വിഡിയോകളാണ് താരം പങ്കുവെച്ചിരിക്കുന്നത്. ഞാന്‍ ലെഗ് ചെയ്യുന്നത് എത്രത്തോളം ഇഷ്ടപ്പെടുന്നുണ്ടെന്ന് കാണാന്‍ മറക്കണ്ട- എന്ന അടിക്കുറിപ്പിലാണ് വീഡിയോ.
വെയിറ്റ് ഉയര്‍ത്തി സ്ക്വാഡ് ചെയ്യുന്ന കൃതിയെ ആണ് ആദ്യം കാണിക്കുന്നത്. എനിക്ക് സ്ക്വാഡ് ചെയ്യുന്നത് വെറുപ്പാണ് എന്ന് വിളിച്ചു പറയുന്നത് കേള്‍ക്കാം. കൂടാതെ ട്രെയിനറിനോട് ഇടയ്ക്ക് ബ്രേക്കും ചോദിക്കുന്നുണ്ട്. അതിനിടെ ബാക്ക് കിക്ക് ചെയ്യുന്ന സമയത്ത് ട്രെയിനറോട്’ നിങ്ങള്‍ പുറകിലുണ്ടായിരുന്നെങ്കിലെന്ന് ആഗ്രഹിക്കുന്നുണ്ട് എന്നാണ്. തന്നെ ചവിട്ടണമെന്നു തോന്നുന്നുണ്ടോ എന്ന ട്രെയിനറുടെ ചോദ്യത്തില്‍ അതെയെന്നാണ് കൃതിയുടെ മറുപടി. സ്വപ്നതുല്യമായ കാലുകൾ ലഭിക്കാൻ അതിനെക്കുറിച്ച് മാത്രം ആലോചിക്കണമെന്ന് യാ സ്മിക പറയുന്നുണ്ടായിരുന്നു.പക്ഷേ അങ്ങനെ സംഭവിക്കുന്നില്ലെന്നും കാലുകള്‍ പൊള്ളുകയാണെന്നുമാണ് താരം പറയുന്നത്. ഏതായാലും ലെഗ് ഡേയിലെ കൃതിയുടെ വീഡിയോ ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു.
instagram views kaufen



