ഫഹദ് – മഹേഷ്‌ നാരായണൻ ചിത്രം മാലിക് ജൂലൈ 15ന് ആമസോണിൽ

ടേക് ഓഫ്, സി യു സൂൺ എന്നീ സിനിമകൾക്ക് ശേഷം ഫഹദ് – മഹേഷ്‌ നാരായണൻ ടീമിന്റെ മാലിക് ആമസോണിൽ റിലീസ് ചെയ്യുന്നു. ജൂലൈ 15ന് ആണ് ചിത്രം ആമസോൺ പ്രൈമിൽ റിലീസ് ചെയ്യുന്നത്. ആന്റോ ജോസഫ് നിർമിച്ച ഈ ബിഗ് ബഡ്ജറ്റ് സിനിമ ഭീമ പള്ളി വീട്ടിവെപ്പിൽ നിന്ന് ആസ്പദമാക്കി ഒരുക്കുന്നതാണ്. ആമസോൺ തന്നെയാണ് സിനിമ ജൂലൈ 15ന് സ്ട്രീം ചെയ്യുന്ന കാര്യം പ്രഖ്യാപിച്ചത്.

ഇതോടെ തുടരെ 4ആമത്തെ ഫഹദ് ഫാസിൽ സിനിമയാണ് നേരിട്ട് ഒ ടി ടി റിലീസ് ആയി എത്തുന്നത്. സി യു സൂൺ, ഇരുൾ, ജോജി എന്നീ സിനിമകൾ ആണ് നേരത്തെ ഫഹദിന്റേതായി ഒ ടി ടി റിലീസ് ആയി എത്തിയ ചിത്രങ്ങൾ.

https://softsht.com/